സ്‌കൂളുകള്‍ തുറന്നു; മൂന്നര ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്
വേനലവധി കഴിഞ്ഞു സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു.
മൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സ്‌കൂളുകള്‍ കുട്ടികളെ വരവേല്‍ക്കാല്‍ക്കുവാന്‍ പുതിയ സജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസ്മുറികളും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്
ഒന്നാം തരം മുതല്‍ പന്ത്രണ്ടാംതരം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നു എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പഠനരീതികള്‍ക്ക് പലതരം മാറ്റങ്ങള്‍ വരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ പ്രവേശനോത്സവങ്ങള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഹയര്‍സെക്കണ്ടറി മേഖലയിലെ അധ്യാപകര്‍ പറയുന്നു പരിഷ്‌കാരങ്ങള്‍ക്കെതിരായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്
