ഇരിട്ടി കിളിയന്തറ പുഴയിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു.
വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാസ്റ്റ്യന്‍(19) എന്നിവരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്.
കിളിയന്തറയിലെ പുഴയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ രണ്ടുപേരെ അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ആൻറ് റെസ്ക്യൂ സേന പുഴയിൽ ഏറനേരം നടത്തിയ തിരച്ചിലിലാണ് പുഴയുടെ നടുവിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്.
