തൃശ്ശൂരില്‍ സ്വകാര്യ ബസ് ആംബുലന്‍സിന്റെ വഴി മുടക്കി, രോഗി മരിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ
തൃശ്ശൂര്‍ : രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്.
ഇടശ്ശേരി സ്വദേശല പുഴങ്കര ഇല്ലത്ത് ഐഷാബിയാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ മനക്കൊടി സ്വദേശി സുജിലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനും മാര്‍ഗ്ഗതടസം ഉണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.