ജീവിത വിജയത്തിന് വഴങ്ങൽ പ്രകൃതം കൂടിയേ തീരൂ.
പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ, പുതിയ സ്ഥലങ്ങളും വ്യക്തികളും സംസ്കാരങ്ങളുമായി ഇണങ്ങിപ്പോകണമെങ്കിൽ ആവശ്യാനുസരണം നാം വഴങ്ങേണ്ടതുണ്ട്.
സ്വന്തം അടിസ്ഥാന പ്രമാണങ്ങൾ മാറ്റാനോ മനസ്സാക്ഷി പണയം വെയ്ക്കണമെന്നോ അല്ല.
പുതുമയെ സ്വാഗതം ചെയ്യുകയും ബുദ്ധിപൂർവം പരിസ്ഥിതിക്ക് വഴങ്ങുകയും ചെയ്യുന്നത് ജീവിതവിജയത്തിലേക്കുള്ള ഒരു പടവ് തന്നെയാണ്