എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്
കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവർക്ക് രണ്ടും മൂന്നും റാങ്കുകൾ
തിരുവനന്തപുരം: 2019ലെ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്ക്), ഫാര്‍മസി (ബി.ഫാം) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് കാണാം.
ഫലം അറിയുന്നത് ഇങ്ങനെ...
www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
KEAM 2019 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക- ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ്, അക്സസ് കോഡ് എന്നിവ നൽകി ഫലം അറിയാം.
മേയ് രണ്ട്, മൂന്ന് തിയതികളിലായി നടത്തിയ സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്‌കോര്‍ മേയ് 21ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ 51,665 വിദ്യാര്‍ഥികളില്‍ 45,597 വിദ്യാര്‍ഥികള്‍ അവരുടെ രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. റാങ്ക്‌ലിസ്റ്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടു പരീക്ഷാഫലം വൈകിയ സാഹചര്യത്തിലാണ് തിയതി നീട്ടിയത്.