Peruvayal News

Peruvayal News

റോഡിലെ വലിയ കുഴികൾ ഹൈവേ പോലീസും പ്രദേശ വാസികളും ചേർന്ന് മണ്ണിട്ട് അടക്കുന്നു

ഒരുമനയൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ 66 ൽ മഴക്കാലത്തെ തുടർന്ന് സ്ഥിരം രൂപപ്പെടാറുള്ള ഓവുപാലം പരിസരത്തെ  റോഡിലെ വലിയ കുഴികൾ ഹൈവേ പോലീസും പ്രദേശ വാസികളും ചേർന്ന് മണ്ണിട്ട് അടക്കുന്നു



ഇന്നലെ രാത്രി ഏകദേശം 11:30 സമയത്തു  ഈ സ്ഥലത്തു വെച്ചു ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു അജ്ഞാത വാഹനം നിർത്താതെ പോയിരുന്നു.ഗുരുതര പരിക്കുകളോടെ പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനം കണ്ടെത്തുന്നതിന് പോലീസ് സി സി ടി വി സഹായത്തോടെ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു


പ്രദേശത്തു എല്ലാ  വർഷക്കാലത്തും രൂപപ്പെടുന്ന വലിയ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും ദുരന്ത യാത്രക്കും എതിരെ വിവിധ രാഷ്ട്രീയ സംഘടനകളും നാട്ടുകാരും    ജനപക്ഷ സമിതികളും കഴിഞ്ഞ വർഷങ്ങളിലും വ്യത്യസ്ത പ്രധിഷേധങ്ങളുമായി രംഗത്തിറങ്ങിയിട്ടും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ നാട്ടുകാർ വലിയ പ്രക്ഷോഭത്തിലാണ്

Don't Miss
© all rights reserved and made with by pkv24live