ഹാജിമാർക്കുള്ള യാത്ര തീയതി സൈറ്റിൽ വന്നു തുടങ്ങി
ഈ വർഷം ഹജ്ജ് നിർവ്വഹിക്കുന്ന ഹാജിമാർക്കുള്ള യാത്രാ തീയ്യതി വന്നു തുടങ്ങി. മുഴുവൻ ഹാജിമാരുടെയും വിമാന തീയ്യതി ഒരുമിച്ച് തന്നെ വന്നു കൊള്ളണമെന്നില്ല. അടുത്ത ദിവസങ്ങളിലായി മുഴുവൻ ഹാജിമാരുടെയും വിമാന തീയ്യതി വന്നുകൊണ്ടിരിക്കും. തീയ്യതി വരാത്ത ഹാജിമാർ ആശങ്കപ്പെടേണ്ടതില്ല.
ഇപ്പോൾ ലഭിക്കുന്ന തീയ്യതി Tentative Date മാത്രമാണെന്ന് ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. കാരണം ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് നടപടികൾ നടന്നു വരുന്നതേയുള്ളൂ. ഫ്‌ളൈറ്റ് തീയ്യതി ലഭിച്ച ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് നടപടികൾ യഥാസമയം പൂർത്തിയായിട്ടില്ലായെങ്കിൽ അവർക്ക് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്ന വിമാന തീയ്യതിയിൽ മാറ്റം ഉണ്ടായേക്കുമെന്ന കാര്യം ഹാജിമാരുടെ ശ്രദ്ധയിലുണ്ടാകണം.
കേരളത്തിൽ കോഴിക്കോട് നിന്ന് ജൂലൈ 7 ന് ആദ്യത്തെ വിമാനവും 20 ന് അവസാനത്തെ വിമാനവും യാത്ര തിരിക്കും. കൊച്ചിയിൽ നിന്ന് ജൂലൈ 14 ന് ആദ്യത്തെ വിമാനവും 17 ന് അവസാനത്തെ വിമാനവും യാത്രയാകും. കോഴിക്കോട് നിന്ന് 300 വീതം ഹാജിമാരുടെ 35 വിമാനങ്ങളും കൊച്ചിയിൽ നിന്ന് 340 വീതം ഹാജിമാരുടെ 8 വിമാനങ്ങളും.
കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് തീയ്യതി അറിയുവാൻ സാധിക്കും. "www.hajcommittee.gov.in" എന്ന വെബ്‌സൈറ്റിൽ Cover Number നൽകിയാൽ യാത്ര പോകുന്ന തീയ്യതിയും മടങ്ങി വരുന്ന തീയ്യതിയും ലഭിക്കും.
വിമാനം പുറപ്പെടുന്ന തീയ്യതി, ഫ്‌ളൈറ്റ് നമ്പർ, ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടുന്ന തീയ്യതി, റിപ്പോർട്ട് ചെയ്യേണ്ടുന്ന സ്ഥലം, സമയം എന്ന ക്രമത്തിലാണ് വിവരങ്ങൾ അറിയുക. അതിന് താഴെയായി ഹജ്ജ് കഴിഞ്ഞ് മടങ്ങി വരുന്ന തീയ്യതിയും ഫ്‌ളൈറ്റ് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ ഫ്‌ളൈറ്റ് തീയ്യതിയെക്കാളും രണ്ട് ദിവസം മുമ്പായാണ് റിപ്പോർട്ടിംഗ് തീയ്യതി കാണുക (അതായത് 48 മണിക്കൂർ). എന്നാൽ കേരളത്തിൽ നിന്നുള്ള ഹാജിമാർ 24 മണിക്കൂർ മുമ്പ് മാത്രം ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്താൽ മതിയാകും.
ജസിൽ തോട്ടത്തിക്കുളം
സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഫോൺ 9446607973
