Peruvayal News

Peruvayal News

നിയന്ത്രണം വിട്ട ഒമ്നി വാൻ മതിൽ തകർത്ത് മറിഞ്ഞു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട ഒമ്നി വാൻ മതിൽ തകർത്ത് മറിഞ്ഞു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

താമരശ്ശേരി: താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരി മുടൂരിന് സമീപമാണ് അപകടം.

അരീക്കോട് നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന KL 11 M 9915 നമ്പർ ഒമ്നി വാൻ ടിപ്പർ ലോറിയെ മറികടന്ന് കയറിയപ്പോൾ എതിരെ ബൈക്ക് വരുന്നത് കണ്ട് ബ്രൈക്ക് ചെയ്ത് നിയന്ത്രണം വിടുകയായിരുന്നു.റോഡിൽ  കറങ്ങിയ വാൻ ടിപ്പർ ലോറിയുടെ സൈഡിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ വീടിന്റെ മതിൽ തകർത്ത് വീടുപണിക്കായി ഷീറ്റുകൾ മറക്കാൻ സ്ഥാപിച്ച ഇരുമ്പ് കമ്പിയിൽ തടഞ്ഞു നിന്നു.ഇതിനാൽ 6 അടിയിലധികം താഴ്ചയുള്ള വിട്ടുമുറ്റത്തേക്ക് വാൻ പതിക്കാതെ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.രാവിലെ 7.30നായിരുന്നു അപകടം. മഞ്ചേരി കാവനൂരിരിന് സമീപം കിടങ്ങാഴി ഹാജാ മസ്ജിദിനോട് ചേർന്ന ദ‌റസിലെ അധ്യാപകനായ അബ്ദുള്ളയും മൂന്ന് വിദ്യാർത്ഥികളുമാണ് വാനിൽ ഉണ്ടായിരുന്നത്.

Don't Miss
© all rights reserved and made with by pkv24live