കൊല്ലത്ത് 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു; വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിൽ
കൊല്ലം: കൊല്ലം ജില്ലയിൽ ഒരാൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരനാണ് രോഗം ബാധിച്ചത്. വിദ്യാർഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
മതപഠനസ്ഥാപനത്തില്‍ 253 വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതിൽ ചിലർ പനി ബാധിതരാണ്. അതിൽ അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സർക്കാർ ലാബിൽ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

