22, 23 തീയതികളിലെ വി.എച്ച്.എസ്.ഇ ഒന്നാംവർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷകൾ മാറ്റിവെച്ചു:
വൊക്കേഷണൽ ഹയർ സെക്കന്ററി ജൂലൈ 22നും 23നും നടത്തുമെന്ന് അറിയിച്ചിരുന്ന ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്ന് യഥാക്രമം ജൂലൈ 30, ആഗസ്റ്റ് ഒന്ന് തീയതികളിലേക്ക് മാറ്റിവച്ചതായി വി.എച്ച്.എസ്.ഇ പരീക്ഷാബോർഡ് സെക്രട്ടറി അറിയിച്ചു. മറ്റ് തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിളിനോ മാറ്റമുണ്ടായിരിക്കില്ല.

