Peruvayal News

Peruvayal News

അടുക്കളത്തോട്ടം നിറയെ മുന്തിരി: കാഴ്ച തിരുവള്ളൂരിൽ

അടുക്കളത്തോട്ടം നിറയെ മുന്തിരി: കാഴ്ച തിരുവള്ളൂരിൽ




തിരുവള്ളൂർ: നിറഞ്ഞ മുന്തിരിക്കുലകളുമായി കാഴ്ചക്കാർക്ക് കൗതുകമാവുകയാണ് തിരുവള്ളൂർ തനിമ  വാടക സ്റ്റോറിലെ പുളിയറത്ത് സമീറിന്റെ അടുക്കളത്തോട്ട മുന്തിരിവള്ളി.
        സമീറിന്റെ വീട്ടിൽകൂടലിന് തിരുവള്ളൂർ ടൗൺ യൂത്ത്ലീഗ് ഉപഹാരമായി നൽകിയ പലയിനം തൈകളിലൊന്നായ മുന്തിരിചെടിയാണ് ഇപ്പോൾ സമ്യദ്ധമായിവളർന്നിരിക്കുന്നത്.ഏതാണ്ട് അറുപതോളം മുന്തിരിക്കുലകളാണ് സമീറിന്റെവീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ കൗതുകമായി വളർന്നിരിക്കുന്നത്.അതിൽ പകുതിയോളം പാകമാകാനിരിക്കുകയാണ്.ദിവസവും നിരവധി സന്ദർശകരാണ് സമീറിന്റെ വീട്ടുമുറ്റത്തെത്തുന്നത്.
          

 നല്ല സ്വാദിഷ്ടമായ റോസ് ഇനത്തിൽപെട്ട മുന്തിരിയാണിതെന്ന് ഉടമസ്ഥൻ പറയുന്നു അപൂർവങ്ങളായി കാണുന്ന ഇത്തരം നല്ല പരിചരണമുണ്ടായാൽ നമ്മുടെ നാട്ടിലും സമ്യദ്ധമായി വളരുമെന്നതിന് തെളിവാണ് ഈ മുന്തിരി വള്ളി
Don't Miss
© all rights reserved and made with by pkv24live