കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി സർവ്വീസ് സന്നദ്ധ സേവകർ ഒത്തുചേർന്നു
(MCH Emergency service whatsup Group)
കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വയം സന്നദ്ധ ജീവൻ രക്ഷാ പ്രവർത്തനത്തിന് തയ്യാറുള്ള വളണ്ടിയർമാരുടെ സംഗമം വെള്ളിപറമ്പ് വരമ്പ് AMLP സ്കൂളിൽ നടന്നു. സംഗമം ഗ്രോ വാസു ഉൽഘാടനം ചെയ്തു.ചടങ്ങിൽ പ്രമുഖ ജീവൻ രക്ഷാ പ്രവർത്തകർ പങ്കെടുത്തു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് മടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.എ.മൊയ്ദൂട്ടി മൗലവി മുഖ്യ പ്രഭാഷണം നടത്തി. റിയാസുദ്ദീൻ ചാലിയം , MPA തങ്ങൾ തൃത്താല , KP .അബ്ദു ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
6 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലായി 1300 ഓളം സന്നദ്ധ സേവകർ പ്രവർത്തിക്കുന്നുണ്ട്.
മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും അവരുടെ ആശ്രിതർക്കും, ബ്ലഡ് , എയർ ബെഡ് , വാക്കിംഗ് സ്റ്റിക്കർ , വില പിടിപ്പുള്ള മരുന്നുകൾ , ആംബുലൻസ് സഹായം തുടങ്ങിയ നീണ്ട സഹായ അപേക്ഷകളാണ് എമർജൻസി ഗ്രൂപ്പിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി ഗ്രൂപ്പിലെ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. പി.എ. മൊയ്ദൂട്ടി മൗലവി ( കാരക്കാമല ) , മൂസക്കോയ ( കോഴിക്കോട്) , അസീസ് മടത്തിൽ (ഒളവണ്ണ ) എന്നിവർ രക്ഷാധികാരികളായും,പി.എ. അബ്ദുൽ കലാം ആസാദ് കല്ലായി (ചെയർമാൻ) റിയാസ് ചാലിയം , റഫീഖ് മഞ്ചേരി , MPA തങ്ങൾ തൃത്താല (വൈസ് ചെയർമാന്മാർ) ഉണ്ണികൃഷ്ണൻ തിരൂളി ( ജനറൽ സെക്രട്ടറി )
നാസർ മായനാട് , മഹ്മൂദ് പനമരം , സിദ്ധീഖ് ഒളവണ്ണ ( സെക്രട്ടറിമാർ ) K P അബ്ദു ലതീഫ് (പയ്യടി മീത്തൽ) ട്രഷറർ സെക്രട്ടറിയേറ്റ് മെമ്പർമാരായി സുലൈമാൻ മലയമ്മ , മുഹമ്മദ് ഫാറൂഖ് എന്നിവരെയും ജനറൽ കൗൺസിൽ മെമ്പർമാരായി മുഹമ്മദ് സലീം വട്ടക്കിണർ , ഇബ്രാഹിം കോയ വെള്ളിപറമ്പ , മുഹമ്മദ് ശഫീഖ് കല്ലായി ,ജയകൃഷ്ണൻ മാങ്കാവ് , ശംസുദ്ദീൻ കുന്ദമംഗലം , ഇൻശാദ് കുറ്റ്യാടി , പ്രമോദ് നാദാപുരം , മനോജ് പനമരം , TP ഫസൽ , എം. പരീക്കുട്ടി , T സ്വാദിഖലി പന്തീരങ്കാവ് എന്നിവരെയും തിരഞ്ഞെടുത്തു.ചടങ്ങിൽ ഉണ്ണികൃഷ്ണൻ തിരൂളി സ്വാഗതം പറഞ്ഞു.



