മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മദീനയിലെത്തും
കേരളത്തില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മദീനയിലെത്തും. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയിലേക്ക് ഹജ്ജിനായി പുറപ്പെടുക. ഇതിനിടെ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിലെ മലയാളി ഹാജിമാര്‍ മദീനയിലെത്തി.
ഇന്നലെ ഉച്ചക്കാണ് കേരളത്തില്‍ നിന്നുള്ള ആദ്യ സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാര്‍ മദീനയിലെത്തിയത്. എഴുപത്തിയൊന്ന് പേരാണ് ആദ്യ സംഘത്തില്‍. സന്ദര്‍ശനത്തിന് ശേഷം ഇവര്‍ മക്കയിലേക്ക് പോകും. ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ആദ്യ സംഘത്തെ സ്വീകരിച്ചു.
ഹാജിമാര്‍ക്കായി സൌജന്യ മെഡിക്കല്‍ സേവനമൊരുക്കിയിട്ടുണ്ട് വളണ്ടിയര്‍ സംഘം. നാളെ വൈകുന്നേരം മലയാളി ഹാജിമാരുടെ സംഘം മദീനയിലെത്തും. ഇവര്‍ക്ക് ഊഷ്മള സ്വീകരണമൊരുക്കിയിട്ടുണ്ട് മലയാളി സംഘടനകള്‍

