Peruvayal News

Peruvayal News

സംസ്ഥാനത്തെ അൻപതു ശതമാനം കിണറുകളിലും മനുഷ്യ വിസർജ്യത്തിന്റെ അംശങ്ങൾ : ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്തെ അൻപതു ശതമാനം കിണറുകളിലും മനുഷ്യ വിസർജ്യത്തിന്റെ അംശങ്ങൾ : ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്




കോഴിക്കോട്: സംസ്ഥാനത്ത് 50 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം 80 ശതമാനം കിണറുകളും മലിനമെന്ന് സിഡബ്യുആർഡിഎമ്മിൻറെ പഠന റിപ്പോർട്ട്. തീരപ്രദേശങ്ങളിലാണ് മലിനീകരണത്തിൻറെ തോത് കൂടുതൽ. ഇത് പോലെ ശുദ്ധജലം കിട്ടാത്തത് മൂലം ദുരിതം അനുഭവിക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു എന്നാണ് ജല വിഭവ പഠന കേന്ദ്രത്തിൻറെ റിപ്പോർട്ട് .തുറന്ന് കിടക്കുന്ന കിണറുകൾ, സെപ്റ്റിക്ക് ടാങ്കിൻറെ സാന്നിധ്യം, സെപ്റ്റിക് ടാങ്കുകളിലെ ലീക്ക്, രാസവളം ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയവയാണ് ജലമലിനീകരണത്തിൻറെ പ്രധാന കാരണങ്ങൾ. ഓരോ പഞ്ചായത്തിൽ നിന്നും 5 കിണറുകളിലെ വെള്ളമാണ് പഠനത്തിനായി ഉപയോഗിച്ചത്. തീരപ്രദേശങ്ങളിലാണ് മലിനീകരണത്തിൻറെ തോത് കൂടുതൽ.സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കിണർ വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ക്യാമ്പ്യയിനുകൾ സംസ്ഥാന വ്യാപകമായി നടത്താനാണ് സിഡബ്യുആർഡിഎമ്മിൻറെ നീക്കം..
Don't Miss
© all rights reserved and made with by pkv24live