മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് എം കെ എസ് പി പദ്ധതി ലേബർ ബാങ്ക് രൂപീകരണം
മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് എം കെ എസ് പി പദ്ധതിയുടെ ഭാഗമായുള്ള ലേബർ ബാങ്ക് രൂപീകരണം നടന്നു. വനിതാ കർഷകരെ ഉപയോഗിച്ച് കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് എം കെ എസ് പി( മഹിളാ കിസാൻ സശാക്തീകരൺ പരിയോജന).
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ കൃഷി ഓഫീസർ സൈഫുന്നിസ, ബ്ലോക്ക് വനിതാക്ഷേമ ഓഫീസർ പുരുഷോത്തമൻ, വിഇഒ സുമേഷ് വളരാടാൻ, മോനിഷ എന്നിവർ സംബന്ധിച്ചു.


