കോറൈന്‍ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള രോഗ ലക്ഷണങ്ങള്‍. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാന്‍ പ്രയാസം എന്നിവയാണ് ഡിഫ്ത്തീരിയയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ പത്തു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനാണ് ഓരോ വ്യക്തിയും ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രതിരോധ കുത്തിവയ്പുകള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പൂര്‍ണമായും സൗജന്യമാണ്.

