അഭയ്, ആരോമല്‍ എന്നിങ്ങനെയാണ് കണ്ടെത്തിയ പുതിയ ഇനങ്ങള്‍ക്ക് പേര് ഇട്ടിരിക്കുന്നത്. കല്ലുങ്കല്‍ കരിമ്പ് ഗവേഷണകേന്ദ്രം പ്രൊഫസര്‍ വി.ആര്‍.ഷാജന്റെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. സാധാരണയായി കരിമ്പിന് കണ്ടുവരുന്ന ചെഞ്ചീയല്‍ രോഗവും ഇവയെ ബാധിക്കില്ല. മറ്റ് കരിമ്പിനങ്ങളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ അധികം ശര്‍ക്കരയും ഇവയില്‍ നിന്നും ലഭിക്കുമെന്നും അവകാശപ്പെടുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കല്ലുങ്കല്‍ ഗവേഷണകേന്ദ്രത്തില്‍ മാത്രമാണ് ഇപ്പോള്‍ കൃഷി.

