വിജയ്‌യുടെ കൂടെ ബിഗിളിൽ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ തമിഴിൽ
പുതിയ ചിത്രത്തില്‍ ദളപതി വിജയ് പാട്ടുപാടി എന്ന വാര്‍ത്തക്ക് തൊട്ടു പിന്നാലെ ഇതാ വരുന്നു മലയാളിക്കും കൂടി സന്തോഷം പകരുന്ന മറ്റൊരു കാര്യം. ഈ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം സുപ്രധാന വേഷത്തില്‍ എത്തുന്നത് മറ്റാരുമല്ല; മലയാളികളുടെ അഭിമാനമായ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍. തിമിര്, കൊമ്ബന്‍, ഗേതു തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വിജയന്‍ വേഷമിട്ടിരുന്നു.
വി.പി. സത്യന്റെ ജീവിത കഥ ക്യാപ്റ്റന്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെ വിജയന്‍റെ ജീവചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ രാമലീല സംവിധായകന്‍ അരുണ്‍ ഗോപി തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ക്യാപ്റ്റനില്‍ വിജയനെ കുറിച്ച് അധികം പരാമര്‍ശിക്കാതെ പോയതും ഇതിനാലായിരുന്നു. നിവിന്‍ പോളിയാണ് വിജയനായി വേഷമിടുക. ഏതാണ്ട് അഞ്ചു വര്‍ഷത്തിനപ്പുറമായി ചര്‍ച്ചകളില്‍ സജീവമായിരുന്നു ഐ.എം. വിജയന്‍ ചിത്രം. തെരി, മെര്‍സല്‍ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പം വിജയ് ചേരുന്ന ചിത്രമാണ് ബിജില്‍. വിസില്‍ എന്ന് തമിഴില്‍ അര്‍ഥം വരുന്ന വാക്കാണ് ബിജില്‍.

