മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രിവാർഷികാഘോഷം
മടവൂർ : ' മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി.അരങ്ങ് 2019 എന്ന കലാസാംസ്കാരിക സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി കെ.ടി.ഹസീന ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കീന മുഹമ്മദ്. റിയാസ് ഖാൻ. സിന്ധു മോഹൻ, റിയാസ് ഖാൻ ,ശ്യാമള 'ഷം സിയ, പി.ശ്രീധരൻ, ശശി ചക്കാലക്കൽ', പി.കെ സുലൈമാൻ മാസ്റ്റർ, മടവൂർ ബാങ്ക് പ്രസിഡണ്ട് അസീസ്സ് മാസ്റ്റർ. എന്നിവർ സംസാരിച്ചു.സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ ശ്രീ ഖാദർ വെള്ളിയൂർ ക്ലാസ്സ് എടുത്തു.അസിസ്റ്റന്റ് സെക്രട്ടറി ജിഷ.സി.ടി.റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഡി.എസ്.ചെയർപേഴ്സൻ ശ്രീമതി സ്നേഹപ്രഭ സ്വാഗതവുംസി.ഡി.എസ്. വൈസ് ചെയർപേഴ്സൻ സഫിയ മുഹമ്മദ് നന്ദിയും പറഞ്ഞു.

