വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിപറമ്പ യൂണിറ്റിന് പുതിയ കമ്മറ്റി
വെള്ളിപറമ്പ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിപറമ്പ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും,പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും, ഹസ്സൻ കോയ വിഭാഗത്തിൽ നിന്ന് രാജിവെച്ചു സംഘടനയിൽ ചേർന്ന ജില്ല സെക്രട്ടറിയും യുണിറ്റ് പ്രസിഡൻറ്റും ആയിരുന്ന അഷ്റഫ്.എൻ. കെ ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.
ചടങ്ങിൽ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി മുഹമ്മദ് ഹാജിയെയും, വൈസ് പ്രസിഡണ്ടുമാരായി അഷ്റഫ്.എൻ.കെ,ജിനേഷ് എന്നിവരെയും,ജനറൽ സെക്രട്ടറിയായി മുസമ്മിൽ.ബി.കെയെയും, ജോയിൻറ് സെക്രട്ടറിമാരായി നൗഷാദ്,റിലേഷ് കുമാർ എന്നിവരെയും,ട്രഷററായി കോയ ഹസ്സൻ ഹാജിയെയും, തെരെഞെടുത്തു.
യോഗം ജില്ലാ സെക്രട്ടറി ബാബുമോൻ ഉദ്ഘാടനം ചെയ്തു.മുളയത് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതന്ദ്രനാഥ് മണ്ഡലം സെക്രട്ടറി നാസർ മാവൂർ എന്നിവർ മുഖ്യാതിതിക്കൾയായിരുന്നു. റിപ്പോർട്ട് മുസമ്മിൽ. ബി.കെയും വരവ്-ചിലവ് കണക്ക് കോയ ഹസ്സൻ ഹാജിയും നൗഷാദ് സ്വാഗതവും, റിനീഷ് കുമാർ നന്ദിയും പറഞ്ഞു.

