MBBS: പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിൽ പ്രതിസന്ധി
തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിൽ പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന നിബന്ധനയാണ് പ്രതിസന്ധിക്ക് കാരണം.
സാമ്പത്തികസംവരണം നടപ്പാക്കാൻ വേണ്ടിയിരുന്നത് 285 അധിക സീറ്റുകൾ ആയിരുന്നു. എന്നാൽ, ആകെ ലഭിച്ചത് 155 സീറ്റുകൾ മാത്രമായിരുന്നു.

