Peruvayal News

Peruvayal News

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അപകടങ്ങളും വര്‍ധിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അപകടങ്ങളും വര്‍ധിച്ചു. 



കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുല്‍ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കഴിഞ്ഞ ദിവസം 14.6 സെന്റിമീറ്റര്‍ മഴയാണ് കോഴിക്കോട് നഗരത്തില്‍ ലഭിച്ചത്. ജലനിരപ്പ് ഉയര്‍ന്നത്തോടെ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു. മലയോര മേഖലയും തീരപ്രദേശവും ജാഗ്രതയിലാണ്.


കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെയാണ് നല്ലളം യു പി സ്‌കൂളില്‍ ക്യാമ്പ് തുറന്നത്. ജില്ലയില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live