യൂത്ത് ലീഗ് ദിനം അംഗനവാടി കുരുന്നുകൾക്ക് പഠന കിറ്റ് കൈമാറി രാംപൊയിലിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ മാതൃകാ പ്രവർത്തനം
നരിക്കുനി: ഭാഷാ സമര സ്മരണ ഉണർത്തി യൂത്ത് ലീഗ് ദിനത്തിൽ രാംപൊയിൽ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രദേശത്തെ അംഗൻവാടി കുട്ടികൾക്ക് പഠന കിറ്റുകൾ കൈമാറി. പരിപാടിയുടെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമായ വി.സി റിയാസ് ഖാൻ നിർവഹിച്ചു. ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് അനീസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എൻ.പി റഷീദ് മാസ്റ്റർ, കെ.കെ മുജീബ്, എ.ഷറഫുദ്ദീൻ, എ.പി സിന്ദീഖ്, ഇഖ്ബാൽ പറമ്പത്ത്, ടി.പി റിയാസ് ,ആർ.കെ നിയാസ്, പി.ടി സിന്ദീഖ്, എൻ.ഷബീർ തുടങ്ങിയവർ സംസാരിച്ചു.സി.എൻ ഷാഹുൽ അസൈൻ സ്വാഗതവും നഴ്സറി അധ്യാപിക സക്കീന നന്ദിയും പറഞ്ഞു.

