കല്ലായിപ്പുഴയെ മണവാട്ടിയാക്കി MES
കോഴിക്കോട് :കോഴിക്കോടിന്റെ മണവാട്ടിയായ കല്ലായിപുഴയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ Mes യൂത്ത് വിങ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും Mes ആർട്സ് &സയൻസ് കോളേജും സംയുക്ത മായി സംഘടിപ്പിച്ച പദ്ധതിയിൽ പുഴ സംരക്ഷണാർത്ഥം കല്ലായ് പാലത്തിൽ വലകെട്ടി കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്
പാലത്തിന് ഇരുവശവും മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയാതിരിക്കുന്നതിന് വേണ്ടിയാണ് വല കെട്ടി സംരക്ഷിക്കുന്നത് .കല്ലായ്പുഴയുടെ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു വർഷങ്ങളായി Mes ന്റെ നേതൃത്വത്തിൽ കല്ലായ് പാലത്തിന് ഇരുവശവും പുഴക്ക് കുറുകെ വലകെട്ടി സംരക്ഷിച്ചു പ്പോരുന്നു പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഇത് മൂലം തടയാൻ സാധിച്ചിട്ടുണ്ട്. വലക്ക് കേടുപാടുകൾ സംഭവിക്കുകയും ചില ഭാഗങ്ങൾ നശിച്ചു പോവുകയും ചെയ്തതിനാൽ മൂന്നാoഘട്ട പുഴ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ് കല്ലായ് പാലവും പരിസരവും ശുചിയാക്കുകയും വല പുന:സ്ഥാപിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി MES സംസ്ഥാന സെക്രട്ടറി CT സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. MES യൂത്ത് വിംഗ് പ്രസിഡണ്ട് നവാസ് കോയിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. MES ജില്ലാ സെക്രട്ടറി ATM അഷ്റഫ്, യൂത്ത് വിംഗ് നേതാക്കളായ, ഹാഷിം കടാകലകം , അഡ്വ.ഷമീം പക്സാൻ, അഫ്സൽ കള്ളൻതോട് MES ചാത്തമംഗലം കോളജ് യൂണിറ്റ് ഭാരവാഹികളായ ഫായിസ്, സഫ്‌വാൻ, ജുനൈദ്, സുഹൈൽ റാഫി, റിഷാമ്, മുസമ്മിൽ, അശ്മിൽ, ഉബൈബ്
എന്നിവർ സംസാരിച്ചു.യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി RK ഷാഫി സ്വാഗതവും വൈസ് പ്രസിഡന്റ് ഷാഫി പുൽപ്പാറ നന്ദിയും പറഞ്ഞു.

