സേവനവീഥികളിൽ നമുക്കെല്ലാം വഴികാട്ടിയായിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നമ്മുടെ വകുപ്പിന് നികത്താനാവാത്ത നഷ്ടമാണ്. സർവ്വീസ് സംബന്ധമായ സംശയ ദുരീകരണത്തിന് ആർക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് .എത്ര തിരക്കുകൾക്കിടയിലും അദ്ദേഹം അതിന് സമയം കണ്ടെത്തിയിരുന്നു .. വകുപ്പിലെ സങ്കീർണ്ണമായ പല പ്രശ്നങ്ങളും വളരെ ലളിതമായി കൈകാര്യം ചെയ്യുന്നതിനും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും സാറിന് ഒരു പ്രത്യേക മിടുക്കു തന്നെ ഉണ്ടായിരുന്നു. തസ്തിക നിർണ്ണയം ,നിയമനാംഗീകാരം തുടങ്ങിയവ ലളിതമാക്കാനുള്ള അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടൽ "സമന്വയ "യിലൂടെ വിജയത്തിലെത്തി നിൽക്കുന്നു . സംതൃപ്തമായ അധ്യാപക സമൂഹത്തിന് മാത്രമേ ശോഭനമായ ഒരു വിദ്യാർത്ഥി തലമുറയെ വാർത്തെടുക്കാനാവൂ എന്ന നിലപാടിലുറച്ച് അധ്യാപകരുടെ സേവനാനുകൂല്യങ്ങൾ അനുവദിച്ച് നൽകാൻ എപ്പോഴു മുൻപന്തിയിൽ നിന്ന അദ്ദേഹത്തിന്റെ സേവനം അധ്യാപക സമൂഹത്തിന്ന് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. .അഭിമാനിക്കാവുന്ന നിമിഷങ്ങൾ ഏറെ ഉണ്ടായിട്ടും അംഗീകാരങ്ങൾക്ക് പിറകെ പോവാത്ത ഒരു വ്യക്തി കൂടിയാണ് സാർ ... നമ്മുടെ വകുപ്പിൽ നിന്ന് ഇക്കാലയളവിൽ ഇറങ്ങിയ സുപ്രധാനമായ ഉത്തരവുകളിലെല്ലാം ഒരു "മുരളി സാർ ടച്ച് '' ഉണ്ടായിരുന്നു. .................. എല്ലാറ്റിലുമുപരി മുരളീ സാർ എല്ലാവർക്കും ഒരു നല്ല സുഹൃത്ത് കൂടിയാണ് ................... വിദ്യാഭ്യാസ വകുപ്പിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് സേവനത്തിൽ നിന്ന് വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മുരളീ സാർ തുടർന്നും മാർഗനിർദേശങ്ങൾ നൽകി നമ്മുടെ കൂടെ തന്നെ ഉണ്ടാവുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

