യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം, വിദ്യാര്‍ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിക്ക് കുത്തേറ്റു. മൂന്നാം വർഷ ബി.എ. വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവമെന്നാണ് സൂചന.
അഖിലിന്റെ ശരീരത്തിൽ രണ്ട് കുത്തുകളാണുള്ളത്. എന്നാൽ മുറിവിന്റെ ആഴം അറിയാൻ കൂടുതൽ പരിശോധനകൾ വേണം. നിലവിൽ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

