എണ്ണ, പെര്‍ഫ്യൂം എന്നിവയുടെ ഗന്ധം നിങ്ങളുടെ മാനസിക പിരിമുറുക്കത്തെയും ഉത്കണ്ഠയെയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പഴയക്കാലം മുതലുളള അരോമാതെറാപ്പിയില്‍ വരുന്ന ചികിത്സാരീതിയാണ് ഇത്. ഉഴിച്ചിലിന്റെ സമയത്ത് രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതിയാണ് അരോമാതെറാപ്പി. അമിതമായ മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയുണ്ടെങ്കില്‍ നല്ല വാസനയുളള എണ്ണയോ പെര്‍ഫ്യൂമോ മണക്കുന്നത് നല്ലതാണ്. ഇത് നിങ്ങളിലെ പിരിമുറക്കത്തെ കുറയ്ക്കുകയും മനസ്സിന് സന്തോഷം നല്‍കുകയും ചെയ്യുമെന്നും പഠനം പറയുന്നു. ജേണല്‍ ഓഫ് അഡ്വാന്‍സിഡ് നേഴ്‌സിങിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുളളത്. സുഗന്ധം പ്രസരിപ്പിക്കുന്ന എല്ലാ വീട്ടുജോലിക്കും ടെന്‍ഷന്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. തുണികഴുകുന്നത് പോലെയുളള ജോലികള്‍ ചെയ്യുന്നത് മനസ്സിന് സന്തോഷം നല്‍കുമെന്നും പഠനം പറയുന്നു. കാരണം തുണി കഴുകാനായി ഉപയോഗിക്കുന്ന സോപ്പിന്റെ ഗന്ധമാണ് മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നതത്രേ.

