ഈ പരീക്ഷണം മനുഷ്യരിലും എച്ച്‌ഐവി പൂര്‍ണമായും സുഖപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 23 എലികളില്‍ 9 എലികളുടെ എച്ച്‌ഐവി പൂര്‍ണമായും മാറ്റിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍.. ജീന്‍ എഡിറ്റിങ് ഉപയോഗിച്ചാണ് എച്ച്‌ഐവിക്കുള്ള മരുന്ന് തയ്യാറാക്കുന്നത്. പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ നടത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എച്ച്ഐവി വൈറസിന്റെ ഉന്മൂലത്തിനായി വിജയകരമായ ജീന്‍ എഡിറ്റിംഗ് സാങ്കേതികതയുടെ സാധ്യതകള്‍ ഉപയോഗിച്ച് മനുഷ്യ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷത്തോടെ മനുഷ്യര്‍ക്ക് എച്ച്‌ഐവി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ചികിത്സ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

