യൂത്ത് ലീഗ് ദിനാചരണം -ശിഹാബ് തങ്ങൾ ഡേ എന്നിവ യുടെ ഭാഗമായി
വൈറ്റ് ഗാർഡംഗങ്ങൾ തലശ്ശേരി മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.
സംസ്ഥാന കോ ഓഡിനേറ്റർ
വി വി മുഹമ്മദലി രക്ത ദാനം ചെയ്ത് ചടങ്ങിന്റെ ഉത്‌ഘാടനം
നിർവഹിച്ചു. ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെയും മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നാദാപുരം പഞ്ചായത്ത് കമ്മറ്റിയുടെയും ആഭിമുഖ്യത്തിലാണ് രക്തദാനം നടത്തിയത് . നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു.
വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ ശഫീഖ് വാച്ചാൽ,
എം ആർ
നാച്ചി, ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകര പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,ഡോ. മോഹൻ ദോസ്ത് എന്നിവർ ആശംസക ളർപ്പിച്ചു .എം.സി.സി ജീവനക്കാരായ
കെ വിഅരുൺ,
അനൂപ്‌ജോയ്, ശരണ്യ, യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ കോമത്ത്, റഫീഖ് കക്കം വെള്ളി, മലബാർ കാൻസർ സെന്റർ
സി എഛ് സെന്റർ ജന.സെക്രട്ടറി പി പി അബ്ദുൽ ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു
യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് ജന. സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ സ്വാഗതവും വൈറ്റ് ഗാർഡ് മണ്ഡലം വൈസ് ക്യാപ്റ്റൻ ഇ കെ സിറാജ് നന്ദിയും പറഞ്ഞു.

