മലപ്പുറം ജില്ലയിലെ 142 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ:
സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയിലൂടെ മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 142 പൊതു ഇടങ്ങളിലാണ് സൗജന്യ വൈഫൈ സ്ഥാപിച്ചിട്ടുള്ളത് . ബസ് സ്റ്റാൻഡുകൾ, പഞ്ചായത്തുകൾ , പാർക്കുകൾ , പ്രധാന സർക്കാർ ഓഫീസുകൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക.പൊതു ജനങ്ങൾക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ കൊടുത്തു ലോഗിൻ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങൾക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ പദ്ധതിയിലൂടെ കഴിയും.

