കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കില്ല- കേന്ദ്ര സർക്കാർ
കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്ര സർക്കാർ. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കുന്നത് മാത്രമേ തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളൂ. കോഴിക്കോട് എം.പി എം.കെ രാഘവൻ വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച ചർച്ചക്ക് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ ഒമ്പതരക്കാണ് യോഗം.

