Peruvayal News

Peruvayal News

ആള്‍കൂട്ട കൊലകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നേക്കും

ആള്‍കൂട്ട കൊലകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയ
മം കൊണ്ടുവന്നേക്കും

ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള നിയമം കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. വിഷയത്തിൽ സുപ്രീംകോടതി നിർദ്ദേശം വന്ന് ഒരുവർഷത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് ആൾകൂട്ട കൊലപാതകങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ ബിൽ നടപ്പുസമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

വിഷയത്തിൽ കാര്യങ്ങൾ പഠിച്ച് നിയമത്തിന്റെ കരട് തയ്യാറാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങൾ വഴി പടരുന്ന സന്ദേശങ്ങളാണ് ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. 20 കോടി ആളുകളാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധയോടെ പഠിച്ച് നിയമം തയ്യാറാക്കണമെന്നാണ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജസ്ഥാനിലാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ ആൾകൂട്ട മർദ്ദനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിഷയത്തിൽ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നു. ഉത്തർ പ്രദേശിൽ ആൾകൂട്ട കൊലപാതകത്തിനെതിരായ നിയമത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ആൾകൂട്ട മർദ്ദനത്തിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഉത്തർപ്രദേശ് വിഭാവനം ചെയ്തിരിക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live