കോഴിക്കോട്ദുരിതാശ്വാസ ക്യാമ്പിൽ 18 പേർ
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളില്‍ നിന്നായി 18 പേരെ നല്ലളം യുപി സ്കൂളിലെ ക്യാമ്ബിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്ബുകള്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന് അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്ട്രോള് റൂം നമ്ബറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്ട്രോള് റൂം നമ്പറുകൾ: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ് 1077.

