റോഡ് സുരക്ഷാ:
എക്‌സാറ്റ് ക്ലബ്ബ് മൺസൂൺ ബൈക്ക് റൈഡ്
റോഡ് സുരക്ഷാ നിയമങ്ങളുടെ പ്രാധാന്യം കൂടി പൊതുജനങ്ങൾക്ക് മനസ്സിലാക്കി നൽകാൻ എക്‌സാറ്റ് പ്രവർത്തകർക്കായി ക്ലബ് സങ്കടിപ്പിക്കുന്ന മൺസൂൺ ബൈക്ക് റൈഡ് തുടങ്ങി.
കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്യമായ എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്ബ് അതിലെ പ്രവർത്തകർക്ക് വയനാടൻ വശ്യമനോഹാരിത ആസ്വദിക്കാൻ ഉള്ള സുവർണ്ണാവസരം നൽകുന്നതോടൊപ്പം, റോഡ് സുരക്ഷാ നിയമങ്ങളുടെ പ്രാധാന്യം കൂടി പൊതുജനങ്ങൾക്ക് മനസ്സിലാക്കി നൽകാൻ വേണ്ടി കൂടിയാണ് ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിച്ചത്. യാത്ര നാളെ (ഞായർ ) സമാപിക്കും.
നാളെ വയനാട് ചുരത്തിൽ ശുചീകരണവും നടത്തും.
യാത്ര യുടെ ഉത്ഘാടനം മാക്ക് ലൂബ്രിക്കന്റ്സ് ഉടമ അമീൻ നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി ജസൽ ദാദു, മാറാടി അസീസ്, ആഷിഫ്, റൗഫ്.എം.ടി, സൈഫുദ്ധീൻ, ജംഷീർ, സനൂപ്.ഇ, ഫൈസൽ, ഫവാസ്
ഷമീൽ, നിഹാൽ, സഹദ്, ഷമീം അലി, ജുനൈദ്, ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ഒപ്പ്
നൗഷാദ് പി കെ
9645085156




