ബസ്സ് സമര० പിൻവലിച്ച ജൂലൈ ഒന്നിന് ശേഷ० "ഓപ്പറേഷൻ നൈറയിഡ്" പരിശോധന പ്രകാര० 02/07/19 മുതൽ 5/07/19 വരെ 178 ബസ്സുകൾ പരിശോധിച്ച് നടപടി സ്വീകരിച്ചു. ഗുഡ്സ് കടത്തിയതിന് 6 വാഹനങ്ങൾക്കെതിരെയു० യാത്രക്കാരുടെ ലിസ്റ്റ് നൽകാതെ ഓടിയതിന് 5 ബസ്സിനെതിരെയു० വഴിമദ്ധ്യേ ആളെ കയറ്റിയതിന് 8 ബസ്സുകൾക്കെതിരെയു० കേസ്സെടുത്തു. ഇത് ഉൾപ്പെടെയാണ് 178 ബസ്സുകൾക്കെതിരെയുള്ള നടപടി. പെർമിറ്റ് വ്യവസ്ഥകൾ ല०ഘിക്കുന്ന അന്തർ സ०സ്ഥാന സർവീസുകൾക്കെതിരെയു० സ०സ്ഥാനത്തിനകത്തുള്ള സർവീസുകൾക്കെതിരെയു० നടത്തി വരുന്ന പരിശോധന കൂടുതൽ കർശനമായി തുടരുന്നതാണെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു

