പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ഹാജിമാർക്ക് സ്മാർട്ട് കാർഡ് നടപ്പാക്കുന്നു
മക്ക: തീർത്ഥാടകരുടെ പൂർണ്ണ സുരക്ഷിതത്വം കണക്കിലെടുത്ത് സ്‍മാർട്ട് കാർഡ് പദ്ധതി നടപ്പാക്കാൻ സഊദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം കാൽ ലക്ഷം ഹാജിമാർക്കാണ് പദ്ധതി നടപ്പാക്കുകന്നത്. തീർത്ഥാടകരുടെ കൈവശം നൽകുന്ന സ്‍മാർട്ട് കാർഡുകൾ വഴി തീർഥാടകരുടെ വ്യക്തിപരമായ വിവരങ്ങൾ, താമസ സ്ഥലങ്ങൾ, ആരോഗ്യ വിവരങ്ങൾ എന്നിവയെല്ലാം തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും വഴിതെറ്റുന്ന തീർഥാടകർ നിൽക്കുന്ന സ്ഥലം അറിയുന്നതിനും സാധിക്കും. ആദ്യ ഘട്ടത്തിൽ മിനയിലാണ് ഇത് നടപ്പാക്കുന്നത്. പരീക്ഷണം വിജയം കണ്ടാൽ വരും വർഷങ്ങളിൽ അറഫാ, മിന, മുസ്‌ദലിഫ തുടങ്ങിയ മുഴുവൻ പുണ്യ കേന്ദ്രങ്ങളിലും ഇത് വ്യാപകമാക്കാനും പദ്ധതിയുണ്ട്. .
ഈ വർഷം നടപ്പാക്കുന്ന മിനായിൽ സ്‍മാർട്ട് കാർഡിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിക്കുന്നതിന് ആവശ്യമായ സിഗ്നൽ സ്വീകരിക്കുന്ന റിസീവറുകൾ സ്ഥാപിക്കാൻ ആരംഭിച്ചിട്ടുണ്ട്. ടവറുകൾ നിർമ്മിക്കാൻ നിർണ്ണയിക്കപ്പെട്ട സ്ഥലങ്ങളിൽ സിഗ്നൽ റിസീവറുകളും ഇവ സ്ഥാപിക്കുന്നതിനുള്ള തൂണുകളും മറ്റു സംവിധാനങ്ങളും അടുത്തയാഴ്ച മുതൽ മിനായിൽ സ്ഥാപിക്കും. മിനായിൽ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വഴി തീർഥാടകർക്ക് സ്ഥലങ്ങളും തങ്ങൾ നീങ്ങേണ്ട ദിശകളും ഓട്ടോമാറ്റിക് ആയി അറിയുന്നതിന് പദ്ധതി വഴി സാധിക്കും.
ചാർജ് ചെയ്യേണ്ട ആവശ്യമില്ലാത്ത സ്മാർട്ട് കാർഡുകൾ വഴി തീർഥാടകരുടെ പേരുവിവരങ്ങളും താമസ സ്ഥലങ്ങളും വേഗത്തിൽ അറിയുന്നതിനും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും പ്രത്യേക സ്‌കാനറുകൾ കൈവശമുള്ള സേവനദാതാക്കൾക്കും സാധിക്കും. പുണ്യസ്ഥലങ്ങളിൽ വെച്ച് ബോധരഹിതരായി വീഴുന്ന തീർഥാടകരുടെ രോഗചരിത്രം വേഗത്തിൽ മനസ്സിലാക്കുന്നതിനും സ്മാർട്ട് കാർഡുകൾ സഹായിക്കും. മിനായിൽ സ്ഥാപിക്കുന്ന കൺട്രോൾ റൂം വഴിയാണ് പദ്ധതി പ്രവർത്തിക്കുന്ന സംവിധാനം അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെട്ട കമ്പനികൾക്കും കൺട്രോൾ റൂമിലേക്കും സന്ദേശങ്ങൾ കൈമാറാനും സാധിക്കു

