ജയില്‍കോംബോ ലഞ്ചുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലാണ് എത്തിയിരിക്കുന്നത്. ചിക്കന്‍ ബിരിയാണിയും മൂന്ന് ചപ്പാത്തിയും കോഴിക്കറിയും ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍, കൂടെ അല്‍പ്പം മധുരവും 127 രൂപയ്ക്ക് വീട്ടിലെത്തിക്കും. സ്വിഗ്വിയുമായി കൈകോര്‍ത്താണ് പദ്ധതി. വെള്ളം വേണ്ടെങ്കില്‍ വെറും 117 രൂപ നല്‍കിയാല്‍ മതി. ജൂലൈ 11 മുതല്‍ ഫുഡ് ഡെലിവറി തുടങ്ങും. ജയിലിന്റെ ആറുകിലോമീറ്റര്‍ ചുറ്റളയവിലാണ് സേവനം ലഭിക്കുക.

