പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുവാൻ സാധ്യത .
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് ആയി പ്രിയങ്കാ ഗാന്ധി ചുമതലയേൽക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രണ്ടു ദിവസം മുൻപ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു . ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പാർട്ടി സ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചിരുന്നു.
നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാൾ പ്രസിഡന്റ് ആവണമെന്ന നിർദേശം ഉയർന്നു വന്നിരുന്നു .
എന്നാൽ ഇപ്പോൾ കോൺഗ്രസ് നേരിടുന്ന പ്രിതിസന്ധിയിൽ നിന്നും കരകയറാനും , പ്രവർത്തകർക്ക് പുതു ഊർജം പകരാനും നെഹ്‌റു കുടുംബത്തിൽ നിന്നും ഒരാൾ തന്നെ വേണം എന്നത് കൊണ്ടാണ് പ്രിയങ്കാ ഗാന്ധി തന്നെ പ്രസിഡന്റ് ആവുന്നത്.

