മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്കില്ല. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപ വര്‍ധിക്കും. 75 യൂണിറ്റിന് 35 രൂപയും നൂറു യൂണിറ്റിന് 42 രൂപയും വര്‍ധിക്കും. 125 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 60 രൂപയും 200 യൂണിറ്റിന് 97 രൂപയുമാണ് അധികം നല്‍കേണ്ടത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വര്‍ധനയില്ല. നിരക്കുവര്‍ധന ഇന്നലെമുതല്‍ പ്രാബല്യത്തിലായി.

