Peruvayal News

Peruvayal News

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി


കൊച്ചി: എൽ.പി, യു.പി സ്കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി. ഘടനമാറ്റിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ലോവർ പ്രൈമറി വിഭാഗത്തിലും ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകൾ അപ്പർ പ്രൈമറി വിഭാഗത്തിലും ആക്കുന്നതാണ് പുതിയ തീരുമാനം. ഇതിനാണ് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് ഒന്നുമുതൽ നാലുവരെ ലോവർ പ്രൈമറിയും അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകൾ അപ്പർ പ്രൈമറിയുമായിരുന്നു. ഈ ഘടനയിലാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മാറ്റം വരുത്തിയത്. ഇത് ചോദ്യം ചെയ്ത് സ്കൂൾ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി ഫുൾബെഞ്ചിന്റെ അന്തിമ തീർപ്പുണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നുകഴിഞ്ഞു. ഈ നിയമം കേരളത്തിലും ബാധകമാണ് എന്നതാണ് ഹൈക്കോടതിയുടെ തീരുമാനം.

വിദ്യാധനം സർവധനാൽ പ്രധാനമാണ്. അതിനാൽ തന്നെ അക്കാര്യത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകളോ നീക്കങ്ങളോ പാടില്ല. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ അവകാശ നിയമം അംഗീകരിക്കപ്പെടണമെന്നും കോടതി നിലപാടെടുത്തു.
Don't Miss
© all rights reserved and made with by pkv24live