ബെംഗളുരുവില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം അഞ്ചായി
ബെംഗളുരു: ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബെംഗളൂരുവിലെ പുലുകേശി നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം
നിര്‍മാണം നടന്നുവരുന്ന കെട്ടിടവും സമീപത്തെ പാര്‍പ്പിട സമുച്ചയവുമാണ് തകര്‍ന്നു വീണത്. നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍ തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ച തൊഴിലാളികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഹാര്‍ സ്വദേശി ശംഭുകുമാര്‍ ആണ് മരിച്ചത്. പരുക്കേറ്റ ഏഴ്‌പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

