കാരുണ്യ പദ്ധതിയിലെ രോഗികള്‍ക്ക് 2020 മാര്‍ച്ച് 31 വരെ സൗജന്യ ചികിത്സ കിട്ടുമെന്ന് മന്ത്രി കെ.കെ. ശൈലജ. ജൂണ്‍ 30-നാണ് കാരുണ്യ നിര്‍ത്തിയത്. കാരുണ്യ പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെയും സംയോജിപ്പിച്ച് ഏപ്രില്‍ ഒന്നിനാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) നടപ്പാക്കിയത്. വര്‍ഷംതോറും ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക.

