ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ആഗസ്റ്റ് ആറിന്:
കാര്യവട്ടം സർക്കാർ കോളേജിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ ആഗസ്റ്റ് ആറിന് നടക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2417112.

