Kerala SET 2019: സെറ്റ് പരീക്ഷയ്ക്ക് ജൂലൈ 27 വരെ അപേക്ഷിക്കാം
ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് സെറ്റ് പരീക്ഷയ്ക്കുള്ള അടിസ്ഥാന യോഗ്യത. ബിരുദാനന്ത ബിരുദ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോ വേണം.
തിരുവനന്തപുരം: അധ്യാപക നിയമനത്തിനുള്ള കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ജൂലൈ 27 വരെ അപേക്ഷിക്കാം. പരീക്ഷാര്‍ത്ഥികള്‍ ഇതിന് മുമ്പ് തന്നെ ടെസ്റ്റിനായുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. എല്‍ബിഎസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയെയാണ് സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയ്ക്കായി അപേക്ഷിക്കുന്നവര്‍ എല്‍.ബി.എസ്. സെന്‍ററിന്‍റെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

