മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും, കള്ള കേസ് നൽകുകയും ചെയ്ത നടപടിയിൽ KRMU ശക്തമായി പ്രതിഷേധിച്ചു.
താമരശ്ശേരി: ടീം വിഷൻ റിപ്പോർട്ടറും, ന്യൂസ് 18 സ്ട്രിംങ്ങറും, സിറാജ് ലേഖകനുമായ സിദ്ദീഖ് പന്നൂരിനെ വാർത്തയുടെ നിജസ്ഥിതി അറിയുന്നതിനു വേണ്ടി സ്കൂൾ ഹെഡ്മാസ്ട്രസ്സിനെ വിളിച്ചതിന്റെ പേരിൽ അസഭ്യം പറയുകയും, ഭീഷണി മുഴക്കുകയും, കള്ളക്കേസ് നൽകുകയും ചെയ്ത കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിന്റെ നടപടിയിൽ KRMU(കേരള റിപ്പോർട്ടേഴ്സ് & മീഡിയാ പേർസൺസ് യൂനിയൻ) കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഭീഷണിയിലൂടെ പത്ര സ്വാതന്ത്ര്യം തടയാനുള്ള ശ്രമം വിലപ്പോവില്ലെന്നും, ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും യൂനിയൻ വ്യക്തമാക്കി.

