മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്
പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിൽ ഈ മാസം 16 മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. 16-ന് ചേരുന്ന കെ.എസ്.ഇ.ബി ബോർഡ് യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും.
ഓഗസ്റ്റ് 31 വരെ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാൽ കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ഉണ്ടായില്ല.
16-ന് ഇടയിൽ ആവശ്യമായ മഴ ലഭിച്ചാൽ ലോഡ് ഷെഡിങ് വേണ്ടി വരില്ല.

