Peruvayal News

Peruvayal News

കോഴിക്കോട്ട് യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട്ട് യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം


മുക്കം കാരശ്ശേരിയിൽ യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം.

കോഴിക്കോട് നഗരത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആദ്യ ഭർത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live