ഹെൽപ്പ് ഡെസ്ക്കിനെ തേടി ഡൽഹിയിൽനിന്നും അംഗീകാരം കോഴിക്കോട് : കേരളത്തിലെ പ്രളയ കാലത്ത് തലയാട് പ്രദേശത്തും ജില്ലയിലെ മറ്റുപ്രദേശങ്ങളിലും തലയാട് ഹെൽപ്പ് ഡെസ്ക്ക് നടത്തിയ റിലീഫ് പ്രവർത്തനങ്ങൾക്കും സന്നദ്ധ പ്രവർത്തനങ്ങൾക്കും പ്രദേശവാസികളുടെ വിഷമഘട്ടങ്ങളിൽ ഇടപെടുന്നതിന് കാണിച്ച ജാഗ്രതക്കും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ബോയ്സ് സ്‌കൗട്ട് അസോസിയേഷൻ തലയാട് ഹെൽപ്പ് ഡെസ്ക്കിനെ കോഴിക്കോട് ആർട്ട് ഗ്യാലറിയിൽവെച്ച് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു, കാലവർഷ കെടുതികളിൽ പ്രയാസപ്പെട്ടവർക്ക് ആശ്വാസത്തിന്റെ കൈ നീട്ടാൻ സഹായിച്ച എല്ലാ മനുഷ്യസ്നേഹികൾക്കുമുള്ള അംഗീകാരമാണിതെന്ന് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തകർ പറഞ്ഞു,
