പ്രളയബാധിതരുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിലും, പ്രളയത്തിൽ തകർന്ന റോഡുകൾ നന്നാക്കുന്നതിലും താമസം അരുത് യൂത്ത് ലീഗ്
മാവൂർ:
അപ്രതീക്ഷിതമായി വന്ന മഹാപ്രളയം ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയതും ഏറ്റവും കൂടുതൽ പേരെ ബാധിച്ചതുമായ പ്രദേശമാണ് മാവൂർ,
എന്നാൽ പ്രളയം കഴിഞ്ഞു ആഴ്ച്ചകൾ പിന്നിട്ടിട്ടും സർക്കാർ ഉദ്യോഗസ്തന്മാർ ആരും തന്നെ വീടുകളിൽ എത്തി നാശനഷ്ടങ്ങൾ കണക്കാക്കുകയോ, പ്രളയ മേഖല സന്ദർഷിക്കുകയോ ചെയ്തിട്ടില്ല.
മാത്രമല്ല പ്രളയത്തിൽ മാവൂർ കോഴിക്കോട് റോഡ് പലയിടത്തും തകർന്നു അപകടം പതുങ്ങിയിരിക്കുകയാണ്
കുറ്റിക്കടവ് കോഴിക്കോട് റോഡിൽ ആൽമരം വീണു ഫയർഫോഴ്സ് മുറിച്ചു മാറ്റിയ തടിയുടെ ഭാക്കി ഭാഗവും വൻ അപകടം ക്ഷണിച്ചു വരുത്തി കാത്തിരിക്കുകയാണ്
ഇത്തരം സാഹചര്യത്തിൽ അധികാരികൾ ഉൺർന്നു പ്രവർത്തിക്കേണ്ടതുണ്ട്
അതു പോലെ തന്നെ അപ്രതീക്ഷിത വെള്ളപ്പൊക്കം നേരിടുന്നതിന് ഫൈബർ വള്ളങ്ങളും, തോണിയും, മറ്റു അവശ്യ സാധനങ്ങളും മുൻകരുതൽ എന്ന നിലയിൽ ഗ്രാമ പഞ്ചായത്തിൽ അത്യാവശ്യമാണ്
പ്രളയ മേഖലയിലെ നഷ്ടങ്ങൾ കണക്കാക്കുന്നതിനും തകർന്നതും അപകടം വിളിച്ചു വരുത്തുന്നതുമായ റോഡുകളിൽ അറ്റകുറ്റപണി നടത്തുന്നതിനും എത്രയും പെട്ടന്ന് അധികാരികൾ മുന്നിട്ടിറങ്ങണമെന്ന് മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് യു എ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒ.എം നൗഷാദ്, ലത്തീഫ് മാസ്റ്റർ, , പി.പി സലാം, കെ.എം മുർത്താസ്, ശമീം, ഹബീബ് കെ, ബശീർ, ഫസൽ, റാസിഖ് തുടങ്ങിയവർ സംസാരിച്ചു.
