Peruvayal News

Peruvayal News

ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


പെരുമണ്ണ: 
അറത്തിൽ പറമ്പ എ.എം.എൽ.പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം പെരുമണ്ണ ഹെൽത്ത് ഇൻസ്പെക്ടർ പി.വിനോദൻ ഉദ്ഘാടനം ചെയ്തു.മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ പറ്റിയും കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങളെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ബോധവത്കരണ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.പ്രിയേഷ് നേതൃത്വം നൽകി.ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ സജിനി,മാതൃസംഗമം പ്രസിഡന്റ് കെ.ബീന, എ.പി അബ്ന, കെ.പി ബിനിത, ടി.കെ ബാസില ഹനാൻ, കെ.പി അഹമ്മദ് ഫൈസൽ,പി.അശ്വിനി, കെ.ഇമാമുദ്ദീൻ, കെ.സതി സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live